ഗുരുവായൂർ ക്ഷേത്രദർശനം നടത്തി തമന്നയും അരുൺ ഗോപിയും

നടി തമന്നയും സംവിധായകൻ അരുൺ ഗോപിയും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തുലാമാസത്തിലെ ആദ്യ ദിവസം പുലർച്ചെയാണ് ഇരുവരും ഗുരുവായൂരിൽ ദർശനത്തിനായി എത്തിയത്. ഇതിന്‍റെ ചിത്രങ്ങൾ തമന്ന സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ പുതിയ ചിത്രത്തിൽ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള ചിത്രമാണിത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ വിജയത്തിനായി അനുഗ്രഹം തേടി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയെന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

Read Previous

കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചു

Read Next

പാറശ്ശാല ഡിപ്പോയിൽ കെഎസ്ആർടിസി സി.എം.ഡിയുടെ മിന്നൽ പരിശോധന