Breaking News :

യോഗാധ്യാപകനെതിരെ പോക്സോ കേസ്

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ബലാത്്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ യോഗാധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയെ നിരവധി തവണ ബലാത്്സംഗത്തിനിരയാക്കിയ യോഗാപരിശീലകൻ മാവേലിക്കര സ്വദേശി രാജേന്ദ്രപ്രസാദിനെതിരെയാണ് 63, പരിയാരം പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി ഇവരുടെ വീട്ടിൽ അതിഥിയായി താമസിച്ചിരുന്ന സമയത്താണ് പീഡനം നടന്നത്.

പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പലയിടങ്ങളിലായി യോഗ പരിശീലനം നടത്തിയിരുന്ന രാജേന്ദ്ര പ്രസാദ് പെൺകുട്ടിയുടെ പിതാവുമായുള്ള പരിചയം മുതലാക്കിയാണ് വീട്ടിൽ സന്ദർശകനായത്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ നിരവധി തവണ ഇയാൾ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.  സംഭവത്തെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിനടിമയായ പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ഇപ്പോൾ പെൺകുട്ടിക്ക് 19 വയസ്സ് പ്രായമുണ്ട്.

Read Previous

വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് ലീഗ് പ്രവർത്തകർ

Read Next

എം. സി. ഖമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ