ഒരു ദിവസം അവധി എടുക്കൂ, പിറന്നാൾ ആഘോഷിക്കൂ: പ്രധാനമന്ത്രിയോട് ഷാരുഖ് ഖാന്‍

മുംബൈ: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഷാരൂഖ് ഖാന്‍റെ ജന്മദിനാശംസകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ദിവസം അവധിയെടുക്കണമെന്ന് ഷാരൂഖ് ഖാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. 

“നമ്മുടെ രാജ്യത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള താങ്കളുടെ സമർപ്പണം ശ്ലാഘനീയമാണ്. താങ്കളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനുള്ള ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുക്കൂ, പിറന്നാൾ ആസ്വദിക്കൂ. ഹാപ്പി ബർത്ത്ഡേ,” ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു. 

Read Previous

അദാനി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ മറികടന്നാണ് നേട്ടം

Read Next

മുഖ്യമന്ത്രിയുടെ ‘പൊട്ടിത്തെറികള്‍’ സ്വന്തം നേര്‍ക്ക് വിമര്‍ശനമുയരുമ്പോള്‍ : വി.ടി. ബല്‍റാം