ടാഗോര്‍ ഹാളിന് ഫിറ്റ്നസില്ല; ഗോവ ഗവര്‍ണര്‍ പരിപാടിയിൽ നിന്ന് പിന്മാറി

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള കോഴിക്കോട് നടത്താൻ നിശ്ചയിച്ച പരിപാടി റദ്ദാക്കി. പരിപാടിക്ക് വേദിയായി നിശ്ചയിച്ച കോഴിക്കോട്ടെ ടാഗോര്‍ ഹാളിന് ഇലക്ട്രിക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാലാണ് പരിപാടിയിൽ നിന്നും ഗോവ ഗവര്‍ണര്‍ പിന്മാറിയത്. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിക്കോട് ടാഗോര്‍ ഹാൾ.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടകനായ ആദരിക്കൽ ചടങ്ങ് ടാഗോര്‍ ഹാളിൽ നടക്കേണ്ടിയിരുന്നത്. പരിപാടിയുടെ ഭാഗമായി അലങ്കാരവിളക്ക് സ്ഥാപിക്കാനെത്തിയ ആൾക്ക് ഷോക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഹാൾ പരിശോധിച്ച് റിപ്പോ‍ര്‍ട്ട് നൽകിയത്. ടാഗോര്‍ ഹാളിന് ഇലക്ട്രിക്കൽ ഫിറ്റ്നസ് ഇല്ലെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ സുരക്ഷ മുൻനിര്‍ത്തി ഗവര്‍ണര്‍ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നു.

K editor

Read Previous

‘ബേബി ഓണ്‍ ബോര്‍ഡ്’; ആലിയ ഭട്ടിനെതിരെ രൂക്ഷ വിമർശനം

Read Next

ബി.ജെ.പി.ക്കെതിരേ ദേശീയ ഐക്യനിരയൊരുക്കാന്‍ മുസ്ലിംലീഗ്