ശോഭ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

കാഞ്ഞങ്ങാട് : നഗരസഭയോട് ചേർന്ന് നിൽക്കുന്ന അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സിപിഎം പ്രതിനിധി ടി. ശോഭ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വാർഡായ വേലാശ്വരത്ത് നിന്നാണ് ശോഭ തെരഞ്ഞെടുക്കപ്പെട്ടത്. എതിരായി മൽസരിച്ച യുഡിഎഫ് മുസ്്ലീം ലീഗ് പ്രതിനിധി ഷീബ ഉമ്മറിനെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശോഭ പരാജയപ്പെടുത്തിയത്. ശോഭക്ക് പത്തും, ഷീബ ഉമ്മറിന് ഒമ്പത് വോട്ടുകളും ലഭിച്ചു. 23 അംഗ ഭരണസമിതിയിൽ ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. വരണാധികാരിയിൽ നിന്ന് സത്യ പ്രതിജ്ഞ ഏറ്റു ചൊല്ലിയ ടി. ശോഭ പ്രസിഡന്റ് ചുമതലയേറ്റു സിപിഎം പ്രതിനിധി സബീഷ് ശോഭയെ നിർദ്ദേശിക്കുകയും, സിപിഐയിലെ മിനി പിന്താങ്ങുകയുമായിരുന്നു.

LatestDaily

Read Previous

ഈസ്റ്റ് എളേരി സിപിഎം പിന്തുണയിൽ ജയിംസ് പന്തമാക്കൽ പ്രസിഡന്റ് ; ആർ. എം. പി. വിപ്പിൽ നാടകീയത

Read Next

തീർത്ഥാടനത്തിന് പോയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം