സ്വപ്‌നയുടെ രഹസ്യമൊഴി: ഷാജ് കിരണിന് ചോദ്യംചെയ്യലിന് നോട്ടീസ്

കൊച്ചി: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് ആരോപിച്ച ഷാജ് കിരണിനു ഇഡി നോട്ടീസ് നൽകി. സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.

കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരെ ഗുരുതര ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചത്. എന്നാൽ സ്വപ്നയുടെ എല്ലാ ആരോപണങ്ങളും ഷാജ് കിരൺ നിഷേധിച്ചിരുന്നു.

നേരത്തെ കെ.ടി. ജലീൽ നൽകിയ ഗൂഢാലോചനക്കേസിലും പ്രത്യേക അന്വേഷണ സംഘം കിരണിനെ ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ ഇയാളുടെ മൊഴിയെടുത്തു. ഇതിനു പിന്നാലെയാണ് ഷാജ് കിരണിനെയും ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

Read Previous

“ഷിന്ദേ സര്‍ക്കാര്‍ ആറ് മാസത്തിനകം വീഴും; വിമതര്‍ ശിവസേനയിലേക്ക് തിരിച്ചെത്തും”

Read Next

വിംബിൾഡൺ: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍, നദാല്‍ ഇന്നിറങ്ങും