സ്വപ്ന സുരേഷിന് ഭീക്ഷണി: വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മലപ്പുറം മങ്കട സ്വദേശി നൗഫൽ അറസ്റ്റിൽ. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. നൗഫൽ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. മുൻ മന്ത്രി കെ.ടി ജലീലിൻറെ നിർദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് പറഞ്ഞ് നൗഫൽ എന്നയാൾ തന്നെ ഫോണിൽ വിളിച്ചിരുന്നതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൻറെ മകനാണ് കോൾ എടുത്തതെന്നും അത് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നും സ്വപ്ന പറഞ്ഞു. ഇതിനു പിന്നാലെയാണ് മരട് അനീഷിൻറെ പേരിൽ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിൻറെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും സഹിതം ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

Read Previous

യോഗി സർക്കാരിന്റെ 100 ദിനങ്ങൾ; ജൂലൈ 7 ന് പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Read Next

വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്ല്യാൺ