സ്വപ്ന 6 തവണ അബുദാബിയിൽ പറന്നിറങ്ങി; ഒപ്പം ശിവശങ്കറും

ദുബായ്: സ്വർണ്ണക്കള്ളക്കടത്തു കേസ്സിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് കഴിഞ്ഞ നാലുമാസത്തിനിടയിൽ 6 തവണ അബുദാബിയിൽ പറന്നിറങ്ങി.

സ്വപ്നയുമായി  രഹസ്യബന്ധമുണ്ടെന്ന് ഉറപ്പായ സംസ്ഥാന സർക്കാറിന്റെ ഐടി സിക്രട്ടറി പി. ശിവശങ്കറിനൊപ്പമാണ് രണ്ടുതവണ സ്വപ്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.

ഹരിശങ്കർ 3 തവണ കഴിഞ്ഞ ആറുമാസത്തിനിടയിൽ അബുദാബിയിൽ ഇറങ്ങിയിട്ടുണ്ട്.

അബുദാബിയിലേക്കും, തിരിച്ച് തിരുവനന്തപുരത്തേക്കുമുള്ള ശിവശങ്കറിന്റെ  യാത്രകൾ നയനന്ത്ര ചാനലുകൾ വഴിയായിരുന്നു.

കസ്റ്റംസ് ചോദ്യം ചെയ്തുവരുന്ന  സ്വർണ്ണക്കടത്തുകാരൻ സരിത്തിന് അബുദാബിയിൽ ഒരു യുവതിയുമായി ഏറെ നാളത്തെ രഹസ്യബന്ധമുണ്ട്. ഈ നോർത്ത് ഇന്ത്യൻ സുന്ദരി അബുദാബിയിൽ നിന്ന് സ്വർണ്ണം കടത്താൻ സരിത്തിനെ സഹായിച്ചതായാണ് ഏറ്റവും പുതിയ വിവരം.

ഇന്ത്യൻ കോൺസുലേറ്റുമായി ഈ യുവതിക്ക് വളരെ അടുത്ത ബന്ധമുണ്ട്.

അബുദാബിയിൽ നിന്നുള്ള തിരുവനന്തപുരം മടക്കയാത്രയിൽ സ്വപ്ന 6 തവണയും നയനന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയതായി അബുദാബി ഇന്ത്യൻ കോൺസുലേറ്റ് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.

LatestDaily

Read Previous

ലൈംഗികാതിക്രമക്കേസിലെ പ്രതിയെ ക്വാറന്റൈനിലാക്കി

Read Next

സ്വർണ്ണമയച്ച യുഏഇ മലയാളിയെ എൻഐഏ തേടുന്നു