സ്വാമി കേശവാനന്ദ ഭാരതിയെ സമാധിയിരുത്തി

കാസർകോട്: കഴിഞ്ഞ ദിവസം അന്തരിച്ച എടനീർ മഠാധിപതി കേശവാനന്ദ ഭാരതിയുടെ ഭൗതീകശരീരം ആശ്രമത്തിന് സമീപം സമാധിയിരുത്തി. ഞായറാഴ്ച പുലർച്ചെയാണ് കേശവാനന്ദ ഭാരതി 79, കടുത്ത ശ്വാസതടസ്സത്തെത്തുടർന്ന്  സമാധി പൂണ്ടത്.

പരേതരായ എടനീർ ശ്രീധരഭട്ടിന്റെയും, പത്മാവതിയുടെയും മകനായ കേശവ മഞ്ചത്തായയാണ് 19-ാം വയസ്സിൽ സന്യാസം സ്വീകരിച്ച് കേശവാനന്ദ ഭാരതിയായത്. ആത്മീയതയോടൊപ്പം കലാരംഗത്തും സജീവമായ കേശവാനന്ദ  മികച്ച ഗായകൻ കൂടിയായിരുന്നു.

കേശവാനന്ദ ഭാരതിയുടെ നേതൃത്വത്തിലുള്ള ഭജനസംഘം ജില്ലയിലുടനീളം ഭജന പരിപാടികൾ നടത്തിയിരുന്നു. ഭൂപരിഷ്ക്കരണ നിയമത്തിനെതിരെ കോടതിയെ സമീപിച്ച കേശവാനന്ദഭാരതിക്ക് അനുകൂല വിധി ലഭിച്ചില്ലെങ്കിലും, പ്രസ്തുത കേസ് നിയമ വിദ്യാർത്ഥികൾ ഇന്നും പഠനത്തിന് ഉപയോഗിച്ചു വരുന്നു.

LatestDaily

Read Previous

എം. പി. ഉദ്ഘാടനം ചെയ്ത പോലീസ് സ്റ്റേഷൻ മാർച്ചിൽ 17 പേർക്കെതിരെ കേസ്സ്

Read Next

ആംബുലൻസ് കത്തിച്ച പ്രതികളുടെ ചിത്രം സിസിടിവിയിൽ