ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കേസിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗംഗേശാനന്ദ നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി ഉത്തരവിട്ടത്. യുവതി പരാതി പിൻവലിച്ചതിലും, സംശയം നിലനിൽക്കുകയാണ്.
സംഭവത്തിൽ ഗംഗേശാനന്ദയുടെ ശിഷ്യന്റെ പങ്കിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജനനേന്ദ്രിയം മുറിച്ചതുമായി ബന്ധപ്പെട്ട് വലിയ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും സംഭവത്തിൽ തന്റെ ശിഷ്യന് പങ്കുണ്ടെന്നും കേസിൽ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ട് ഗംഗേശാനന്ദ പരാതി നൽകിയിരുന്നു. പൊലീസിന് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് ൈകമാറുകയായിരുന്നു.
തുടർന്ന് ക്രൈംബ്രാഞ്ചിെൻറ രഹസ്യ വിഭാഗം കേസിൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ഗംഗേശാനന്ദക്കെതിരെ പരാതി നൽകിയ യുവതി പരാതി പിൻവലിച്ചത്. ഇക്കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഇതേതുടർന്നാണ് ഗംഗേശാനന്ദ കേസ് തുടക്കം മുതൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഗംഗേശാനന്ദയുടെ പരാതിയും ശിഷ്യന്റെ പങ്കും യുവതി പിന്നീട് പരാതി പിൻവലിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.