സ്വാഗത് ഭണ്ഡാരി രൺബീർ കാസർകോട്ടെ ആദ്യ വനിതാ കലക്ടർ

കാഞ്ഞങ്ങാട്: കാസർകോടിന്റെ പിറവിക്ക് ശേഷമുള്ള ആദ്യ വനിതാ കലക്ടറാവുകയാണ് സ്വാഗത് ഭണ്ഡാരി രൺബീർ ചന്ദ്. മുബൈ സർദാർപട്ടേൽ കോളേജ് ഒാഫ് എൻജിനീയറിങ്ങിൽ നിന്ന് ബിരുദവും, 2010–ൽ ഏഏഎഫും നേടിയ സ്വാഗത് മഹാരാഷ്ട്ര സ്വദേശിനിയാണ്.

മിൽമ മാനേജിംഗ് ഡയറക്ടറായിരുന്നു. ഫോർട്ട് കൊച്ചി ആർഡിഒ പട്ടികജാതി–പട്ടികവർഗ്ഗ വികസനവകുപ്പ് ഡയറക്ടർ, ധനകാര്യവകുപ്പ്  ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല എന്നിവയും വഹിച്ചിട്ടുണ്ട്.

മൂന്ന് വർഷമായി കാസർകോട് ജില്ലാ കലക്ടറായിരുന്ന ഡോ. സജിത്ത് ബാബുവിനെ സിവിൽ സപ്ലൈസ് ഡയറക്ടറായി നിയമിച്ചതിനെതുടർന്നാണ് സ്വാഗത് ഭണ്ഡാരിയെ കാസർകോട് നിയമിച്ചത്.

Read Previous

അസുഖ ബാധിതനായി മരണപ്പെട്ട സൈനീകന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Read Next

വീടുവിട്ട ഭർതൃമതി മഞ്ചേരിയിൽ