യുവതിയെ അനാശാസ്യത്തിന് ക്ഷണിച്ച സിഐക്ക് സസ്പെൻഷൻ

കൊല്ലം: ഇരുപത്തിയഞ്ചുകാരിയെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച ആയിരൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടറെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തു. ഇരുചക്ര വാഹനത്തിൽ റേഷൻ സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ ടൗണിൽ വാഹനങ്ങൾ പരിശോധിക്കുകയായിരുന്ന സർക്കിൾ ഇൻസ്പെക്ടർ പരിചയപ്പെടുകയും, ഹെൽമറ്റ് ധരിക്കാത്തതിന് തൽക്കാലം പിഴ ഈടാക്കുന്നില്ലെന്ന് പറഞ്ഞ് മൊബൈൽ നമ്പർ വാങ്ങുകയും സഹകരിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. റേഷൻ സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയ യുവതിയെ സിഐ വിളിക്കുകയും താമസിക്കുന്ന സ്ഥലം വ്യക്തമായി പറഞ്ഞു കൊടുക്കുകയും ഉച്ചയ്ക്ക് കൃത്യം 2 മണിക്ക് മുറിയിലെത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വീട്ടിൽ ആരൊക്കെയുണ്ടെന്ന് ചോദിച്ചപ്പോൾ ഭർത്താവും മോനും മോളും ഉണ്ടെന്ന് യുവതി പറഞ്ഞു. കുട്ടികളെയൊന്നും കൂട്ടാതെ  തനിച്ച് വരണമെന്ന് സിഐയും പറഞ്ഞു. ഞാൻ കാത്തിരിക്കുമെന്ന് യുവതിയോട് പറഞ്ഞ സിഐ അവസാന വാക്കായി ‘കുളിച്ചിട്ട് വരണ’ മെന്നും  പറഞ്ഞു. സിഐയുടെ സംസാരം വാട്ട്സാപ്പിൽ രേഖപ്പെടുത്തിയ യുവതി ആ ക്ലിപ്പിംഗ്സ് നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഒരു മണിക്കൂറിനകം അയിരൂർ സിഐയെ സസ്പെൻഡ് ചെയ്ത ഉത്തരവും പുറത്തു വന്നു

LatestDaily

Read Previous

ലോക്ഡൗൺ ലംഘനക്കേസ്സുകൾ വർദ്ധിക്കുന്നു

Read Next

എം.പി വീരേന്ദ്രകുമാർ എം.പി: കാഞ്ഞങ്ങാടുമായി ആത്മബന്ധം