ത്രിപുരയില്‍ സസ്‌പെന്‍സ്; കേവല ഭൂരിപക്ഷത്തോട് അടുത്ത് ബിജെപി, സഖ്യസാധ്യത തള്ളാതെ തിപ്ര മോത്ത

അഗര്‍ത്തല: ത്രിപുര ആര് ഭരിക്കും എന്നത് സസ്പെൻസ് ത്രില്ലറിലേക്ക് നീങ്ങുന്നു. നിലവിൽ ബിജെപി സഖ്യം 31 സീറ്റിലും ഇടത്-കോൺഗ്രസ് സഖ്യം 16 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിൽ ലീഡ് ചെയ്യുന്ന തിപ്ര മോത്ത വിജയിച്ച സീറ്റുകൾ ത്രിപുര ആര് ഭരിക്കുമെന്നതിൽ നിർണായകമാകും.

അതേ സമയം ബിജെപിയുമായി സഖ്യ സാധ്യത തിപ്ര മോത്ത തള്ളുന്നില്ല. ആവശ്യങ്ങൾ അംഗീകരിച്ചാൽ സഖ്യ സാധ്യത പരിശോധിക്കാമെന്നാണ് അവരുടെ നിലപാട്. ത്രിപുരയിൽ ഇടത് സഖ്യവും മികച്ച പോരാട്ടമാണ് കാഴ്ച വച്ചത്.

Read Previous

ഹിൻഡൻബർഗ് റിപ്പോർട്ട്; അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

Read Next

മേഘാലയയില്‍ എൻപിപിയുടെ മുന്നേറ്റം; എൻഡിഎ അധികാരത്തിലെത്താൻ സാധ്യത