പേവിഷ ബാധയേറ്റെന്ന് സംശയം; പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി

തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായ സാഹചര്യത്തിൽ പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാൻ ദയാവധത്തിന് അനുമതി തേടും. കണ്ണൂർ ജില്ലാ പഞ്ചായത്താണ് അനുമതി തേടുന്നത്. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാനാണ് തീരുമാനം. ഇക്കാര്യത്തിൽ സർക്കാർ അനുമതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

കഴിഞ്ഞ 14 ദിവസത്തിനിടെ കണ്ണൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 370 പേർക്ക് പരിക്കേറ്റു. ജില്ലയിലെ മറ്റൊരു പശുവിനും പേവിഷബാധയേറ്റതായി സംശയിക്കുന്നു. രോഗലക്ഷണമുള്ള ചിറ്റാരിപ്പറമ്പിലെ പശുവിനെ ദയാവധം നടത്താനാണ് ആലോചന.

കണ്ണൂർ ചാലയിലെ സുനന്ദയുടെ പശു കഴിഞ്ഞ ദിവസമാണ് പേവിഷബാധയേറ്റ് ചത്തത്. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വെറ്ററിനറി ഡോക്ടർമാർ എത്തി പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

Read Previous

യുവതി മക്കളെയുപേക്ഷിച്ച് വീടുവിട്ട സംഭവം പോലീസ് നിസ്സാരമാക്കി

Read Next

ബേസിൽ ജോസഫ്  നായകനായി ‘കഠിന കഠോരമീ അണ്ഡകടാഹം’