കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം

ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടു പാർട്ടിയുടെ ആഭ്യന്തര സർവ്വേ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 104 സീറ്റുകൾ വരെ നേടുമെന്ന് സർവേ ഫലം പറയുന്നു. കോൺഗ്രസിന് 70 സീറ്റും ജെഡിഎസിന് 20 സീറ്റും ബിഎസ്പി, എഐഎംഐഎം, എഎപി ഉൾപ്പെടെയുള്ള ചെറുപാർട്ടികൾക്കും സ്വതന്ത്രർക്കും 20 സീറ്റുകളും ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.

മുതിർന്ന നേതാവും സംസ്ഥാന ബിജെപിയിലെ അതികായനുമായ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. എന്നാൽ യെഡ്ഡിയെ പോലൊരു നേതാവിന്‍റെ അഭാവത്തിൽ ബിജെപിക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് സർവ്വേ കാണിക്കുന്നതെന്ന് നേതാക്കൾ പറയുന്നു.

Read Previous

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു

Read Next

നീറ്റ് പരീക്ഷയിലെ വസ്ത്ര വിവാദം; കേന്ദ്രം അന്വേഷണസമിതി രൂപീകരിച്ചു