സുരേന്ദ്രന്റെ പ്രസ്താവന ഉണ്ടയില്ലാ വെടി: അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന് ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ.

പരിഹാസ്യമായ അസംബന്ധം പറഞ്ഞ് മാധ്യമങ്ങളിൽ തന്‍റെ സാന്നിധ്യം അറിയിക്കുക എന്നതിലുപരിയായി സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ ഫേസ്ബുക്കിൽ കുറിച്ചു.

തന്നെയും തൻ്റെ പാർട്ടിയെയും റിഹാബ് ഫൗണ്ടേഷനുമായി ബന്ധിപ്പിച്ച് സുരേന്ദ്രൻ നടത്തിയത് ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ ശൃംഖലകളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നത് ഐഎൻഎല്ലിന്‍റെയും ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

സ്കൂൾ ശുചിമുറിക്ക് 15 ലക്ഷം – നഗരസഭ അധ്യക്ഷ കൗൺസിലിനെയും അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചു

Read Next

യുബിഎംസി സ്കൂൾ ശുചിമുറി നിർമ്മാണത്തിന് പണം അനുവദിച്ചത് ചട്ടപ്രകാരം