അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശം നല്കി സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡൽഹി: അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിനുള്ള അവകാശമുണ്ടെന്നും ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി.

ഭർത്താവിന്‍റെ പീഡനത്തിനും മെഡിക്കൽ പ്രെഗ്നൻസി ടെർമിനേഷൻ ആക്ട് ബാധകമാണെന്നും സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗത്തിന്‍റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

K editor

Read Previous

ജമ്മു കശ്മീരിൽ സ്ഫോടനം; എട്ട് മണിക്കൂറിൽ രണ്ടാമത്തേത്

Read Next

അധ്യാപക നിയമനം കാര്യക്ഷമമല്ല, പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് വേണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ