തലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി

ന്യൂദല്‍ഹി: ഇസ്ലാം മതത്തിൽ വിവാഹമോചനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അശ്വനി കുമാർ ദുബെ മുഖേന മാധ്യമപ്രവർത്തക ബേനസീർ ഹിന സമർപ്പിച്ച പൊതുതാൽപര്യ ഹർജി നാല് ദിവസത്തിനകം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണൻ പറഞ്ഞു. ബേനസീർ ഹിനയുടെ ഹർജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത് അഡ്വ. പിങ്കി ആനന്ദാണ്. ഓരോ മാസത്തെയും ഇടവേളകളിൽ മൂന്ന് ഗഡുക്കളായി ചൊല്ലുന്ന വിവാഹമോചനമാണ് തലാഖ്-ഇ-ഹസൻ. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങളുടെ വിവേചനപരവും ലംഘനവുമായതിനാൽ എല്ലാ മാസവും മൂന്ന് പ്രാവശ്യമായി തലാഖ് ചൊല്ലുന്നത് നിരോധിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

K editor

Read Previous

മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

Read Next

മണിരത്‌നത്തിന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു