മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തർക്കത്തിൽ സുപ്രിംകോടതിയുടെ നിർണായക തീരുമാനം ഇന്ന്

മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം ഇന്ന്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് ഒരേ പോലെ അവകാശ വാദം ഉന്നയിക്കുകയാണ്‌. തർക്കം പരിഹരിക്കാൻ ഭരണഘടനാ ബെഞ്ചിനെ നിയോഗിക്കുന്ന കാര്യമാണ് ഇന്ന് തീരുമാനിക്കുന്നത്.
അയോഗ്യത സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം. പാർട്ടി ചിഹ്നം അനുവദിച്ചത് ശിവസേന മേധാവിയെന്ന നിലയിൽ ഉദ്ധവ് താക്കറെ ആയതിനാൽ വിപ് ആരെന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഉദ്ധവ് പക്ഷവും വാദിക്കുന്നു.

K editor

Read Previous

അവധിയില്ല, നേരത്തെ ഉറങ്ങണം; വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

Read Next

ദുരിതാശ്വാസ ക്യാമ്പുകളുള്ള അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി