ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: സംസ്കൃതം ദേശീയ ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പാർലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന കാരണത്താലാണ് നടപടി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി തള്ളിയത്.
വിഷയം ചർച്ച ചെയ്യാനുള്ള ശരിയായ വേദി പാർലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും പറഞ്ഞു. ഇത് നയപരമായ കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ ജി വൻസാരയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. സംസ്കൃതം ദേശീയ ഭാഷയായി വിജ്ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. സംസ്കൃതത്തെ ദേശീയ ഭാഷയാക്കുന്നത് ഇംഗ്ലീഷിനെയും ഹിന്ദിയെയും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളായി അനുവദിക്കുന്ന നിലവിലുള്ള ഭരണഘടനാ വ്യവസ്ഥകളെ തടസ്സപ്പെടുത്തില്ലെന്നും ഹർജിയിൽ പറയുന്നു.