ജമ്മു-കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയ വിജ്ഞാപനത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയോജക മണ്ഡലങ്ങളുടെ പുനർനിർണ്ണയ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിനെതിരായ ഹർജി നിലവിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ആ ഹർജികളുടെ മെറിറ്റിനെക്കുറിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Read Previous

വരാഹരൂപം കോപ്പിയടിയല്ല; നിലപാടിൽ ഉറച്ച് കാന്താരയുടെ അണിയറ പ്രവർത്തകർ

Read Next

ഡൽഹിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ച് പൊളിക്കൽ; പ്രതിഷേധം വ്യാപകം