ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘കുറുപ്പ്’ എന്ന സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമ റിലീസ് ചെയ്യുന്നതിനാൽ ഇനി പ്രദർശനം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയാണ് ചിത്രം ലംഘിക്കുന്നതെന്നാണ് ഹർജിക്കാരന്‍റെ വാദം. എറണാകുളം സ്വദേശി സെബിൻ തോമസാണ് ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരിയിൽ സമർപ്പിച്ച ഹർജി ഇപ്പോഴാണ് കോടതിയുടെ പരിഗണനയിൽ വരുന്നത്.
ചിത്രം ഇതിനകം റിലീസ് ചെയ്തതിനാൽ ഹർജിയുടെ പ്രസക്തി നഷ്ടപ്പെട്ടതായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ ഉന്നയിച്ച വിഷയം ഇപ്പോഴും പ്രസക്തമാണെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാതെയാണ് കോടതി ഹർജി തള്ളിയത്.