ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ദേശീയ ആയുഷ് മിഷന്‍റെ ഭാഗമായി നിഷ്പക്ഷവും സുതാര്യവുമായ ടെണ്ടർ പ്രക്രിയയിലൂടെ മാത്രമേ ആയുർവേദ മരുന്നുകൾ വാങ്ങാൻ കഴിയുകയുള്ളു എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ് മാത്രമാണ് ഗുണനിലവാരമുള്ള ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ദേശീയ ആയുഷ് മിഷന്‍റെ ഭാഗമായി കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും മാത്രമേ മരുന്നുകൾ വാങ്ങാൻ കഴിയൂ. ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് മാത്രം ഉത്തർപ്രദേശ് സർക്കാർ ആയുർവേദ മരുന്നുകൾ വാങ്ങിയതിനെതിരെ കേരള ആയുർവേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സഹകരണ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കവെ അലഹബാദ് ഹൈക്കോടതി സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെ മരുന്ന് വാങ്ങാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശം നൽകിയിരുന്നു. ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാരും ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.