സപ്ലൈ ഓഫീസ് ജീവനക്കാരി കുഴഞ്ഞു വീണുമരിച്ചു

കാഞ്ഞങ്ങാട്: ഹൃദയഘാതത്തെ തുടർന്ന് വീട്ടമ്മ മരണപ്പെട്ടു. പുതിയ കോട്ട മാർക്കറ്റിന് സമീപം താമസിക്കുന്ന ആർ ബാലചന്ദ്രന്റെ ഭാര്യ കാഞ്ഞങ്ങാട് സപ്ലൈ ഓഫീസ് പാർടൈം ജീവനക്കാരി ജെ.ജയന്തി 62, ആണ് ഇന്ന് രാവിലെ അഞ്ചു മണിയോടെ വീട്ടിൽ  ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടത്.

മാവുങ്കാൽ  സഞ്ജീവനി ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. മക്കൾ :വിഷ്ണുപ്രസാദ്, ശരത് .മരുമക്കൾ: രാജി.സഹോദരങ്ങൾ :ജെ.ഗീത, ജെ പൂർണ്ണിമ ( സ്വാതി കമ്മ്യൂണിക്കേഷൻ ഹോസ്ദുർഗ് ) .

Read Previous

തദ്ദേശ തെരഞ്ഞെടുപ്പ്: നീലേശ്വരത്ത് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം 13-ന്

Read Next

ടോമി കുര്യാക്കോസ്സ് അന്തരിച്ചു