സൂപ്പർ ഹീറോ ശക്തിമാന്‍ തിരികെ വരുന്നു; സംവിധായകനാകാൻ ബേസില്‍ ജോസഫ്

ഇന്ത്യയിൽ ഏറ്റവും ജനപ്രിയനായിരുന്ന സൂപ്പർ ഹീറോ ശക്തിമാൻ തിരിച്ചെത്തുന്നു. സോണി പിക്ചേഴ്സാണ് ശക്തിമാനെ വീണ്ടും സീനിലേക്ക് എത്തിക്കുന്ന വിവരം പുറത്ത് വിട്ടത്. ചിത്രത്തിന്റെ സംവിധായകനായി ബേസിൽ ജോസഫായിരിക്കും എത്തുക എന്നാണ് റിപ്പോർട്ടുകൾ. ബേസിൽ ജോസഫും ശക്തിമാൻ ടീമും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ബേസിലും സിനിമയുടെ ടീമും തമ്മിലുള്ള ചർച്ചകൾ പോസിറ്റീവായാണ് അവസാനിക്കുന്നതെന്നാണ് സൂചന. ഇന്ത്യൻ സൂപ്പർ ഹീറോ ലോകത്തെ പറ്റി ബേസിൽ ജോസഫിന് വളരെ നന്നായി അറിയാം. അദ്ദേഹവും ശക്തിമാന്റെ ഫാനാണ്. ശക്തിമാൻ ടീമിനെ ബേസിൽ മുൻപേ തന്നെ കണ്ടിട്ടുണ്ട്. സിനിമയുടെ ഭാഗമാകാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ട്.

K editor

Read Previous

സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് പിഴ ചുമത്താൻ യുഎഇ

Read Next

മണി ശ്രമിക്കുന്നത് ജാതീയമായി ഭിന്നിപ്പുണ്ടാക്കാന്‍; സിപിഎമ്മിൽ തുടരാനാകില്ലെന്ന് എസ് രാജേന്ദ്രന്‍