സണ്ണി വെയ്ൻ നായകനാകുന്ന ‘അപ്പൻ’ ഓ.ടി.ടിയിലേക്ക്; റിലീസ് തീയതി പുറത്ത്

സണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അപ്പൻ’. ചിത്രത്തിന്റേതായി ഇതുവരെ പുറത്ത് വിട്ടിരിക്കുന്ന ട്രൈലർ, പോസ്റ്റർ എന്നിവയെല്ലാം തന്നെ ഏറെ പ്രതീക്ഷ ഉണർത്തുന്നവയാണ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തിൽ സണ്ണി വെയ്ൻ പ്രത്യക്ഷപ്പെടുന്നത്.

മജു ആണ് സംവിധാനം. സംവിധായകനും ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൈനി ഹാന്‍ഡ്സിന്റെ ബാനറിൽ ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് അപ്പൻ നിർമിക്കുന്നത്. ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ആണ് ഇവരുടേതായി ഇറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ചിത്രം ഒക്ടോബർ 28-ന് സോണി ലൈവിൽ ലഭ്യമാകും.

അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഡാർക്ക് കോമഡി കഥയാണ് “അപ്പൻ”. കുപ്പിച്ചില്ലിന്‍റെ മൂർച്ചയുള്ള ഒരു സിനിമ എന്നാണ് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി അപ്പനെപ്പറ്റി അഭിപ്രായപ്പെട്ടത്.

K editor

Read Previous

നടുറോഡിൽ വാഹനം നിർത്തരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

Read Next

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി