പൊലീസ് വേഷത്തിൽ ഷെയ്നും സണ്ണി വെയ്നും;’വേല’യുടെ മോഷൻ പോസ്റ്റർ പുറത്ത്

സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ്.എസ് ജോർജ്ജ് നിർമ്മിക്കുന്ന ‘വേല’യുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിർവഹിക്കുന്ന ചിത്രം പാലക്കാട്ടെ ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ കഥയാണ് പറയുന്നത്.

ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്‍റെ സഹനിർമ്മാണം ബാദുഷ പ്രൊഡക്ഷൻസാണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. ഷെയ്ൻ നിഗം ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സിദ്ധാർഥ്‌ ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read Previous

ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തിൽ സഹതാരം ഷീസാന്‍ അറസ്റ്റില്‍

Read Next

അമ്മയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുത്ത് മകൾക്ക് നൽകി; ദമ്പതികൾ അറസ്റ്റിൽ