ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്. ശിക്ഷാ ഇളവ് സംബന്ധിച്ച് സുപ്രീം കോടതി അന്തിമ വിധി വരുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞു. സുനിൽ ബാബു വധക്കേസിലെ അഞ്ചാം പ്രതിയാണ് കാരി ബിനു. ബിനുവിനെതിരെ ഗൂഡാലോചനക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന് ബിനുവിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജേഷ് പാണ്ഡേ, അഭിഭാഷകരായ എം.കെ. അശ്വതി, മനോജ് സെല്‍വരാജ് എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കോടതി സർക്കാരിന്റെ നിലപാട് തേടിയത്.