ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അതിയാമ്പൂര് വാർഡ് 4-ൽ സിപിഎമ്മിലെ സുജാത ടീച്ചർ സ്ഥാനാർത്ഥി. ബിഎസ്എൻഎല്ലിൽ നിന്ന് പിരിഞ്ഞ വി.വി. പ്രസന്നകുമാരിയുടെയും, സുജാത ടീച്ചറുടെയും പേരുകളാണ് അതിയാമ്പൂര് വാർഡിൽ പാർട്ടി പരിഗണനയ്ക്ക് വന്നതെങ്കിലും,നിരവധി കടമ്പകൾക്ക് ശേഷം ഏറ്റവുമൊടുവിൽ തർക്കം ജില്ലാകമ്മിറ്റിക്ക് വിടുകയും, സുജാതടീച്ചറെ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഉയർത്തി കാണിച്ച് അതിയാമ്പൂര് വാർഡിൽ കളത്തിലിറക്കാൻ പാർട്ടി ജില്ലാക്കമ്മിറ്റി തീരുമാനിച്ചത് ഇന്നലെയാണ്.
നഗരസഭ മുൻ ചെയർമാൻ വി.വി. രമേശൻ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട പ്രദേശമാണ് അതിയാമ്പൂര്. പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള വാർഡ് 4-ൽ സുജാതയുടെയും പ്രസന്ന കുമാരിയുടെയും സ്ഥാനാർത്ഥിത്വം വലിയ ചർച്ചകൾക്ക് കളമൊരുക്കിയിരുന്നു. സുജാതടീച്ചർ കഴിഞ്ഞ തവണ വാർഡ് 6-ൽ (ദുർഗ്ഗാ ഹൈസ്കൂൾ-കാരാട്ടുവയൽ പ്രദേശം) മത്സരിക്കുകയും ബിജെപിയിലെ സുകന്യയോട് പരാജയപ്പെടുകയും ചെയ്ത അധ്യാപികയാണ്. ഈ വാർഡിൽ അന്ന് സുജാത 350 വോട്ടുകൾ നേടിയപ്പോൾ ബിജെപിയിലെ എച്ച്.ആർ. സുകന്യ 402 വോട്ടുകൾ നേടുകയും ചെയ്തു വി. വി. പ്രസന്നകുമാരി ഇടതു നിയന്ത്രണത്തിലുള്ള എൻഎഫ്പിടിഇ സംഘടനയിലും വർക്കിംഗ് വിമൻസ് സംഘടനയിലും നേതൃസ്ഥാനം വഹിച്ച സംഘാടകയാണ്.
ഹോസ്പിറ്റൽ വർക്കേഴ്സ് സംഘടനയുടെ ജില്ലാ ഭാരവാഹിയും കെഎസ്ടിഏ നേതാവുമായിരുന്ന മാധവൻ മാഷിന്റെ പത്നിയാണ് പ്രസന്ന കുമാരി. താമസം മേലാങ്കോട്ട്. സുജാതടീച്ചർ താമസം നിട്ടടുക്കത്ത്.