ഭാര്യ പിണങ്ങി; ഭർത്താവ് ജീവനൊടുക്കി

പടന്നക്കാട്: ഭാര്യ പിണങ്ങി അവരുടെ വീട്ടിൽപ്പോയ സംഭവത്തിൽ മനംനൊന്ത ഭർത്താവ് തീർത്ഥങ്കരയിലെ പ്രവീൺ ബാബു 40, സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചു. പ്രവീൺ ബാബു ഇലക്ട്രീഷ്യനാണ്. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രവീൺ ബാബു മുറിയിൽ തൂങ്ങി മരിച്ചു നിൽക്കുന്നത് കണ്ടത്. വീട്ടിൽ പ്രവീൺ ബാബുവിന്റെ അമ്മ മാത്രമാണ്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.

Read Previous

പിലിക്കോട് സഹകരണ ബാങ്ക് ക്ലാർക്കിനെതിരെ അന്വേഷണ റിപ്പോർട്ട്

Read Next

ലണ്ടനിൽ നിന്നും കോവിഡ് അതിജീവനത്തിന്റെ കഥയുമായി കൊവ്വൽപ്പള്ളി സ്വദേശി