ആത്മഹത്യയ്ക്കിടെ കയർ പൊട്ടി വീണ് യുവാവ് മരണപ്പെട്ടു

കാഞ്ഞങ്ങാട്   : ആത്മഹത്യയ്ക്കിടെ കയർ പൊട്ടി  വീണ് യുവാവ് മരണപ്പെട്ടു. പെരുമ്പള മഞ്ചൻ കൊട്ടുംകരയിലെ കുഞ്ഞിരാമന്റെ മകൻ പി. ഗണേശ് ആണ് 33, മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഗണേശൻ ക്ലബിൽ നിന്നും ടെലിവിഷൻ കണ്ട്  ഇന്ന്  പുലർച്ചെ ഒരു മണിക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. വീടിന്റെ സൺഷെയ്ഡിൽ ചൂടിക്കയറിൽ കുരുക്ക് കെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ  കയർ പൊട്ടി നിലത്ത് പതിക്കുകയായിരുന്നു. അവിവാഹിതനാണ്. മേൽപ്പറമ്പ് എസ്ഐ പത്മനാഭൻ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Read Previous

തിമിരി ബാങ്ക് ചെറുവത്തൂരിൽ ആശുപത്രി തുടങ്ങുന്നു

Read Next

വാർഡ് 13-ൽ മത്സരം കടുക്കും