ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഇരുപത്തിമൂന്നുകാരി ചിത്താരി സൗത്തിലെ റഫിയാത്ത് നോമ്പുകാലത്ത് സ്വന്തം വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച ദുരൂഹ സംഭവത്തിന് പിന്നിൽ വില്ലനും വില്ലത്തിയും.
റഫിയാത്തിന്റെ നിലവിലുള്ള ഭർത്താവ് അജാനൂർ മുക്കൂടിലെ ഇസ്്മായിലിൽ നിന്ന് റഫിയാത്തിനെ 27, വേർപ്പെടുത്തിത്തരാമെന്ന് ഈ യുവതിയുമായി അടുപ്പത്തിലുള്ള ഒരു ആതിര റഫിയാത്തിന് ഉറപ്പുകൊടുത്ത നടുക്കുന്ന രഹസ്യമാണ് മറനീക്കിയത്. ചിത്താരി പൊയ്യക്കരയിൽ താമസിക്കുന്ന ആതിര റഫിയാത്തിന്റെ അടുത്ത കൂട്ടുകാരിയാണ്. റഫിയാത്തും ആതിരയും ഒരുമിച്ച് കമ്പ്യൂട്ടർ പഠിച്ചിരുന്നു. റഫിയാത്തിന്റെ ഭർത്താവ് യുവതിയോടൊപ്പമുള്ള ദാമ്പത്യത്തിൽ വലിയ താൽപ്പര്യമെടുക്കാതിരുന്നത് ഇരുപത്തിയേഴുകാരനായ ഭർത്താവിന് ജന്മനാ ഉണ്ടായിട്ടുള്ള പ്രകൃതമാണ്. ജംഷീർ കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂൾ പരിസരത്ത് താമസിക്കുന്ന പ്രവാസി യുവാവാണ്. റഫിയാത്തിനെ വിവാഹം കഴിക്കാൻ ആദ്യം ജംഷീർ ആലോചിച്ചിരുന്നു. യുവതിയുടെ വീട്ടുകാരുമായി 3 വട്ടം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീധനമായി ജംഷീർ 90 പവൻ സ്വർണ്ണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, റഫിയാത്തിന്റെ നിർദ്ദനരായ മാതാപിതാക്കൾക്ക് 90 പവൻ സ്വർണ്ണം നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു.
ആവശ്യപ്പെട്ട സ്വർണ്ണം കൊടുക്കാൻ കഴിയാതിരുന്നതിനെത്തുടർന്നാണ് ജംഷീറുമായുള്ള മകളുടെ വിവാഹബന്ധത്തിൽ നിന്ന് യുവതിയുടെ വീട്ടുകാർ ഒഴിഞ്ഞു മാറിയത്. വിവാഹശേഷം റഫിയാത്തും ഭർത്താവ് ഇസ്്മായിലുമായുള്ള അകൽച്ച കൂട്ടുകാരി ആതിര വഴി മനസ്സിലാക്കിയ ജംഷീർ വീണ്ടും റഫിയാത്തിനെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പ് റഫിയാത്തിന്റെ സെൽഫോണിൽ 20 കോളുകൾ തുടർച്ചയായി വന്നിരുന്നു. ഈ കോളുകളിൽ പകുതിയും വിളിച്ചത് ആതിരയാണെന്ന് യുവതിയുടെ സഹോദരൻ അനീസ് വെളിപ്പെടുത്തി.
അവസാനം വന്ന ഒന്നു രണ്ട് കോളുകൾ സ്വീകരിച്ചത് റയീസാണ്. തൽസമയം അങ്ങേത്തലയ്ക്കൽ നിന്ന് സംസാരിച്ചതും ആതിരയാണ്. റഹിയാത്തിനെ ഭർത്താവ് ഇസ്്മായിലിൽ നിന്ന് വേർപ്പെടുത്തി ജംഷീറിന്റെ കൈകളിലെത്തിക്കാനുള്ള ദൗത്യമേറ്റെടുത്തത് ആതിരയാണെന്നും, യുവതിയുടെ കുടുംബം ആരോപിച്ചു. ആത്മഹത്യ ചെയ്യാൻ സംഭവ ദിവസം വൈകുന്നേരം 3-55 മണിക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിനകത്തുള്ള കിടപ്പുമുറിയിലേക്ക് പോകുന്നതിന് മുമ്പ് ജംഷീറും ആതിരയുമാണ് തുരുതുരാ റഫിയാത്തിനെ വിളിച്ചതെന്നും, മകളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടായിട്ടും കേസ്സന്വേഷണം നടത്തുന്ന പോലീസ് ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങി ഈ ആത്മഹത്യയുടെ ദുരുഹത നീക്കാൻ മടി കാണിക്കുന്നുവെന്നും റഫിയാത്തിന്റെ കുടുംബം ആരോപിച്ചു.