വിഷം കഴിച്ചത് ഭർത്താവ് ഏൽപ്പിച്ച പണം ചിലവായ സങ്കടത്തിൽ

കാഞ്ഞങ്ങാട്: എലി വിഷം കലർന്ന െഎസ്ക്രീം കഴിച്ച് നാലര വയസ്സുകാരനായ അദ്വൈതും സഹോദരി ദൃശ്യയും 19, മരണപ്പെട്ട കേസിൽ അറസ്റ്റിലായ അജാനൂർ കടപ്പുറത്തെ മഹേഷിൻെറ ഭാര്യ വർഷയെ 28, ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ റിമാന്റ് ചെയ്തു.

അജാനൂർ കടപ്പുറത്തെ വീട്ടിൽ നിന്നും അറസ്റ്റിലായ വർഷയെ പോലീസ് ചോദ്യം ചെയ്തു.  മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് യുവതിക്കെതിരെ കേസെടുത്തത്. എലി വിഷം കലർത്തിയ െഎസ്ക്രീം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വർഷ 12 ദിവസമായി കോഴിക്കോട് ചികിൽസയിലായിരുന്നു.ആശുപത്രി വിട്ട ഉടനെ വർഷയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭർത്താവ് മഹേഷ്, വർഷയുടെ കൈവശം സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന 70,000 രൂപ യുവതിയുടെ കൈയ്യിൽ നിന്ന് ചെലവായിരുന്നു. ഭർത്താവ് ഏൽപിച്ച പണം തിരികെ ചോദിക്കുമ്പോൾ എന്ത് ചെയ്യുമെന്ന ഭയം വർഷയെ അലട്ടുകയായിരുന്നു. തുടർന്നാണ് െഎസ്ക്രീമിൽ വിഷം കലർത്തി മരിക്കാൻ തീരുമാനിച്ചതെന്ന് പോലീസിന് യുവതി മൊഴി നൽകി. 

എലി വിഷം കലർന്ന െഎസ്ക്രീം കഴിച്ച ശേഷം കസേരയിലിരുന്ന വർഷ മയങ്ങിയപ്പോവുകയായിരുന്നു. മകൻ അദ്വൈതും ദൃശ്യയും വിഷം കലർന്ന ഐസ്ക്രീമാണെന്നറിയാതെയാണ് കഴിച്ചത്. വർഷയിൽ നിന്നും പോലീസ് വിശദമായ മൊഴി ശേഖരിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം സഹോദരി ദൃശ്യയുടെ മൃതദേഹം  ബന്ധുക്കൾ ഏറ്റു വാങ്ങി സംസ്കരിച്ചു.

LatestDaily

Read Previous

മന്ത്രി ചന്ദ്രശേഖരനെ ഉപയോഗിക്കാൻ സിപിഐക്കും കഴിഞ്ഞില്ല

Read Next

ശൃഗാര ശബ്ദ രേഖയുടെ ഉറവിടം തേടുന്നു, ലീഗ് അഞ്ചംഗ സമിതിയെ നിയോഗിച്ചു