കാഞ്ഞങ്ങാട്: വിഷം കഴിച്ച് ചികിത്സയിലായിരുന്നു യുവതി മരിച്ചു. മാവുങ്കാൽ കല്യാൺറോഡിൽ ബിന്ദുവിന്റെ മകൾ അമ്പിളിയാണ് 21, മരിച്ചത്. യുവതിയുടെ ഇരിയയിലെ ബന്ധുവീട്ടിൽ ജനുവരി 24 നാണ് അമ്പിളി വിഷം കഴിച്ചത്. 25 ന് രാവിലെ അവശനിലയിൽ കണ്ട അമ്പിളിയെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നില ഗുരുതരമായതിനാൽ, തുടർന്ന് മംഗളൂരുവിലും അവിടെ നിന്ന് എറണാകുളം ആശുപത്രിയിലേക്കുംമാറ്റി. രണ്ടു ദിവസം മുമ്പാണ് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഇവിടെ തിങ്കളാഴ്ച രാവിലെയാണ് മരണം. കാസർകോട്ട് ലാബ് ടെക്നീഷ്യനായ യുവതി കാസർകോട്ടുളള ഒരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. കാമുകൻ കാലുമാറിയ നൈരാശ്യമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണം. സഹോദരങ്ങൾ : ആതിര ,അച്ചു.