ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ, അഫ്ഗാൻ ബന്ധമുള്ള മുസ്ലീം ആത്മീയ നേതാവ് കൊല്ലപ്പെട്ടു. നാസിക് ജില്ലയിലെ യോല പട്ടണത്തിൽ താമസിക്കുന്ന ഖ്വാജ സയ്യദ് ചിസ്തി ആണ് മരിച്ചത്. നാലംഗ അജ്ഞാത സംഘം ചിശ്തിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്താണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ട്.
മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള യോല പട്ടണത്തിലെ എംഐഡിസി പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. ‘സൂഫി ബാബ’ എന്നാണ് ചിശ്തി അറിയപ്പെടുന്നത്. നെറ്റിയിൽ വെടിയേറ്റ ചിസ്തി സംഭവസ്ഥലത്തുതന്നെ മരിച്ചു. അഫ്ഗാനിസ്ഥാനിലെ പൗരനാണ് സൂഫി ബാബ. വെടിവയ്പിൻ തൊട്ടുപിന്നാലെ ഇയാളുടെ എസ്യുവി അക്രമികൾ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.