സുദിനം പത്രാധിപരുടെ മൃതദേഹം സംസ്ക്കരിച്ചു

കണ്ണൂർ: കണ്ണൂരിൽ മാധ്യമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന സുദിനം സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ 46, അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകീട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം  ഇന്നുച്ചയ്ക്ക് 12-ന് പയ്യാമ്പലത്ത് നടന്നു. പാലയാട്‌ ലീഗൽ സ്‌റ്റഡീസിൽ അധ്യാപകനായിരുന്നു. ഭാര്യാപിതാവായ സുദിനം സ്ഥാപക പത്രാധിപർ മനിയേരി മാധവന്റെ നിര്യാണത്തെ തുടർന്നാണ്‌ പത്രാധിപ സ്ഥാനം ഏറ്റെടുത്തത്‌. പത്രത്തെ ആധുനിക വൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

പ്രമുഖ കോൺഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായിരുന്ന യു ബാലചന്ദ്ര മേനോന്റെയും പി വി ജയലക്ഷ്‌മിയുടെയും മകനാണ്‌. ഭാര്യ: ജ്യോതി. മകൾ: ദേവപ്രിയ  (പ്ലസ്‌ ടു വിദ്യാർഥിനി). സഹോദരങ്ങൾ: മിനി മോഹനൻ, മോളി ബാലചന്ദ്രൻ (അധ്യാപിക, കണ്ണവം യുപി സ്‌കൂൾ. കണ്ണൂർ സിറ്റി കോർപ്പറേഷൻ മേയർ ടി. മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി, ബിജെപി നോതാവ് കെ.ജി. ബാബു എന്നിവർ സംസ്ക്കാരച്ചടങ്ങിൽ സംബന്ധിച്ചു.

കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മധു മേനോൻ വീട്ടിൽ വിശ്രമത്തിലായിരുന്നു. അതിനിടയിലാണ് ഞായറാഴ്ച വൈകിട്ട് കടുത്ത ഹൃദയാഘാതമുണ്ടായത്. പോസ്റ്റ്മോർട്ടത്തിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ്: നിയമോപദേശം നൽകിയ വക്കീലിനെതിരെ നിക്ഷേപകരുടെ പ്രതിഷേധം

Read Next

പാണത്തൂരിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്നു