ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ദേശീയ പാതയിലെ കുഴിവെട്ടിക്കുന്നതിനിടെ സ്കൂട്ടി മറിഞ്ഞ് തെറിച്ചുവീണ എസ്്ഐ, ബൊലേറോ വാഹനത്തിനടിയിൽ കുടുങ്ങി.
ഗുരുതരമായി പരിക്കേറ്റ ഏആർ ക്യാമ്പ് എസ്ഐ മോഹനനെ 54, കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് 6-ന് ദേശീയ പാതയിൽ കൊവ്വൽ സ്റ്റോറിന് സമീപമാണ് അപകടം. ജോലി കഴിഞ്ഞ് കാസർകോട് നിന്നും സ്കൂട്ടിയിൽ ചന്തേര പോലീസ് സ്റ്റേഷനടുത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
കൊവ്വൽ സ്റ്റോറിലെത്തിയപ്പോൾ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടി വെട്ടിക്കുന്നതിനിടെയാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പിന്നാലെയെത്തിയ തേജസ്വിനി ആശുപത്രിയുടെ ബൊലേറോ വണ്ടിക്കടിയിൽപ്പെട്ട മോഹനനെ 15 മീറ്ററോളം വാഹനം വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോയി. തലയ്ക്കും ഉദരത്തിനും സാരമായ പരിക്കുണ്ട് .ജില്ലാശുപത്രിയിലും, പിന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ദേശീയ പാതയിൽ സൗത്തിനും നീലേശ്വരത്തിനുമിടയിൽ അപകടക്കെണിയൊരുക്കി, റോഡിൽ ചതിക്കുഴികളേറെയാണ്. അപകടത്തിൽ ഹൊസ്ദുർഗ് പോലീസ് ബൊലേറോ ഡ്രൈവർക്കെതിരെ കേസെടുത്തു.