ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിലായി. അൽമാസ് സിറ്റി ബസിലെ കണ്ടക്ടർ വസീം (25), ഡ്രൈവർ മൻസൂർ എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. അധ്യാപക പരിശീലന കോഴ്സിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ കൊളത്തറയിൽ നിന്ന് ബസിൽ കയറിയിരുന്നു. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്കായിരുന്നു സൗജന്യയാത്രാ പാസ് അനുവദിച്ചത്.
ഒയിറ്റി റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാനൊരുങ്ങിയ മൂന്ന് പെൺകുട്ടികളിൽ രണ്ടുപേരെ കണ്ടക്ടറും ഡ്രൈവറും ഇറങ്ങാൻ അനുവദിച്ചില്ല. ഇവരെ ബസിനുള്ളിലേക്കുതന്നെ തള്ളിമാറ്റുകയും ചെയ്തു. ഇതേതുടർന്ന് പെണ്‍കുട്ടികളുടെ പരാതിയിൽ കേസെടുത്തു.