കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ സമർപ്പിക്കും

തമിഴ്നാട് : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കുടുംബം ഇതുവരെ മൃതദേഹം ഏറ്റുവാങ്ങിയിട്ടില്ല. ഇന്നലെ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിദഗ്ധ സംഘം നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കും. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും.

ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. ഹൈക്കോടതി നിയോഗിച്ച ഫോറൻസിക് സർജൻമാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബന്ധുക്കളുടെ അഭാവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കള്ളക്കുറിച്ചി ജില്ലാ ആശുപത്രിയിൽ രാവിലെ മുതൽ ഡോക്ടർമാരുടെ സംഘം കാത്തുനിന്നിട്ടും പെൺകുട്ടിയുടെ കുടുംബം എത്തിയില്ലെന്ന് കാണിച്ച് പബ്ലിക് പ്രോസിക്യൂട്ടർ ഉടൻ കോടതിയെ സമീപിച്ചു.

K editor

Read Previous

വില വർദ്ധനവിനിടെ വൈറലായി മോദിയുടെ പഴയ പ്രസംഗം

Read Next

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ