വയനാട്ടിൽ ‌വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചു

കൽപറ്റ: വയനാട് പടിഞ്ഞാറത്തറയിൽ വിദ്യാർത്ഥിനിയെ തെരുവ് നായ ആക്രമിച്ചു. മഠത്തുംപാറ ആദിവാസി കോളനിയിൽ സുരേഷിന്‍റെയും തങ്കയുടെയും മകൾ സുമിത്രയെയാണ് തെരുവ് നായ ആക്രമിച്ചത്. മുഖത്തും തുടയിലും പരിക്കേറ്റ സുമിത്രയെ കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തരിയോട് ഗവൺമെന്‍റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സുമിത്ര.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സഹോദരിയോടൊപ്പം ആടിനെ അഴിക്കാൻ പോയപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൽപ്പറ്റയിലും പരിസര പ്രദേശങ്ങളിലുമായി പത്തിലധികം പേരെയാണ് തെരുവ് നായ ആക്രമിച്ചത്.

Read Previous

ശൈശവവിവാഹം; 46കാരനും 14കാരിയുടെ മാതാപിതാക്കളും അറസ്റ്റില്‍

Read Next

വീണ ജോർജിനെ വേദിയിലിരുത്തി പ്രശംസിച്ച് വെള്ളാപ്പള്ളി