ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ ബസ് പരിശോധനയിൽ 13 ബസുകളുടെ ഫിറ്റ്നസ് കൂടി ആർ.ടി.ഒ റദ്ദാക്കി. വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതിന് എട്ട് ബസുകൾക്കെതിരെ നടപടിയെടുത്തു. പാലക്കാട് ജില്ലയിൽ മാത്രം ഇതുവരെ 44 ബസുകളുടെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. ഇതിൽ മൂന്ന് കെ.എസ്.ആർ.ടി.സിയും ഉൾപ്പെടുന്നു. വേഗപ്പൂട്ടിൽ കൃത്രിമം കാട്ടിയതിനാണ് പല ബസുകൾക്കുമെതിരെ നടപടി എടുത്തത്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനനിയമ ലംഘനത്തിനെതിരെ കർശന പരിശോധനയാണ് നടത്തുന്നത്.
നിയമങ്ങൾ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് മൃദു സമീപനം വേണ്ട. ചട്ടങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡ്രൈവിംഗ് ലൈസൻസും ഉടൻ സസ്പെൻഡ് ചെയ്യണം.
അനധികൃത ശബ്ദ സംവിധാനമുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിപ്പിക്കരുത്. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനമുള്ള വാഹനങ്ങൾ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും എങ്ങനെ അനുവദിക്കുമെന്ന് കോടതി ചോദിച്ചു. ഇത്തരം ബസുകളിൽ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോകേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ കരച്ചിൽ ആരു കേൾക്കുമെന്നും ചോദിച്ചു.