ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീം കോടതി. ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർഥ കരങ്ങൾ കണ്ടെത്തുന്നില്ലെന്നും വമ്പന്മാർ രക്ഷപ്പെടുമ്പോൾ ചെറുകിടക്കാർ മാത്രമാണ് പിടിക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു.
ലഹരി കടത്തിൽ ഉൾപ്പെട്ട എല്ലാ കണ്ണികളെയും പിടികൂടാൻ സംസ്ഥാനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പി നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.