ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ചന്തേര പോലീസ് സ്റ്റേഷൻ പിരിധിയിൽ വ്യാപക ആക്രമങ്ങൾ തുടരുന്നു. കെപിസിസി നിർവ്വാഹക സമിതിയംഗം പി.കെ. ഫൈസലിന്റെ എടച്ചാക്കൈ കൊക്കോക്കടവിലെ വീടിന് നേരെ ഇന്ന് പുലർച്ചെ 12-30 മണിക്ക് അജ്ഞാതർ സ്റ്റീൽ ബോംബെറിഞ്ഞു.
സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടിയുണർന്നപ്പോഴാണ് ബൈക്കിൽ രണ്ട് പേർ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുന്നത് കണ്ടത്. സ്ഫോടനത്തിൽ വീടിന്റെ രണ്ടാം നിലയിലെ അഞ്ചോളം ജനാലകളുടെ ചില്ലുകൾ തകർന്നു. നിലത്ത് പാകിയ ടൈൽസും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. ആക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് പി.കെ. ഫൈസൽ ആരോപിച്ചു. സ്റ്റീൽ ബോംബ് സ്ഫോടനം നടന്ന പി. കെ. ഫൈസലിന്റെ വീട് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദ്, ചന്തേര ഐപി, നാരായൻ.പി എന്നിവർ സന്ദർശിച്ചു.
എടച്ചാക്കൈയിൽ ബോംബ് ആക്രമണമുണ്ടായതിന് മിനിട്ടുകൾക്കകം പടന്ന ഓരി തെക്കുപുറത്തെ ടി.പി. ഗോപാലകൃഷ്ണന്റെ ഓട്ടോയ്ക്കും അജ്ഞാതർ തീയിട്ടു. ഇന്ന് പുലർച്ചെ 12-40 നാണ് ഗോപാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ.14.എച്ച്.147 നമ്പർ ഓട്ടോയ്ക്ക് അജ്ഞാതർ തീയിട്ടത്. ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു.
ഓട്ടോയ്ക്ക് തീപ്പിടിക്കുന്നതിന്റെ ഒച്ചകേട്ട് വീട്ടുകാർ പുറത്തെത്തി തീ കെടുത്തിയതിനാൽ കൂടുതൽ അപായമുണ്ടായില്ല. സിപിഎം അനുഭാവിയായ ഗോപാലകൃഷ്ണൻ പടന്ന വണ്ണാത്തൻ മുക്കിലാണ് ഓട്ടോ ഓടിക്കുന്നത്. സംഭവ സ്ഥലത്ത് ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. പിലിക്കോട് ഗവൺമെന്റ് സ്കൂളിന് സമീപം താമസിക്കുന്ന ബിജെപി നേതാവിന്റെ വീടിന് നേരെയും ഇന്നലെ രാത്രി 11-30 മണിക്ക് അജ്ഞാത സംഘം കല്ലെറിഞ്ഞു.
ബിജെപി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും, ചുമട്ട് തൊഴിലാളിയുമായ കെ.പി.വി. മോഹനന്റെ വീടിന് നേരെയാണ് അർദ്ധ രാത്രിയോടെ കല്ലേറുണ്ടായത്. കോൺഗ്രസ് നേതാവിന്റെ വീടിന് സ്റ്റീൽ ബോംബെറിഞ്ഞതടക്കമുള്ള മൂന്ന് സംഭവങ്ങളിലും ചന്തേര പോലീസ് കേസ്സെടുത്തു. ബോംബേറ് കേസ്സിലെ പ്രതികളെ കണ്ടെത്താൻ പോലീസ് നിരീക്ഷണ ക്യാമറകളിലെ ദശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. വീടിന് നേരെ ബോംബെറിഞ്ഞത് ബൈക്കിലെത്തിയവരാണെന്ന് സംശയമുണ്ട്. സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ രണ്ട് പേർ ബൈക്കിൽ വീട്ടു പരിസരത്ത് നിന്ന് രക്ഷപ്പെട്ടതായി പി.കെ. ഫൈസൽ പോലീസിനെ അറിയിച്ചിരുന്നു.