ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിലാണ് നടൻ ആക്രമിക്കപ്പെട്ടത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി ഇമ്രാൻ കുറച്ചു നാളുകളായി ജമ്മുവിലായിരുന്നുവെന്നാണ് വിവരം.
ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയതായിരുന്നു. ഇതിനിടയിൽ അജ്ഞാതരായ ചിലർ ഇമ്രാന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഇമ്രാൻ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് കശ്മീരിൽ പുരോഗമിക്കുന്നത്. തേജസ് ദിയോസ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ ഒരു സൈനിക ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് എത്തുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ തന്‍റെ ആരാധകർക്കായി വലിയ വിസ്മയങ്ങളാണ് താരം ഒരുക്കുന്നത്.