ആനാവൂർ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് ആനാവൂരിൽ വീടിന് നേരെ ശനിയാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. ഒരു സംഘം ആളുകൾ വാഹനത്തിൽ വന്ന് കല്ലെറിയുകയായിരുന്നു.

കല്ലേറിൽ വീടിന് മുന്നിലെ ജനൽ ചില്ലുകൾ തകർന്നു. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

ശനിയാഴ്ച പുലർച്ചെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ ആനാവൂർ നാഗപ്പന്‍റെ കാറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. സി.പി.എം ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് എ.ബി.വി.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

Read Previous

സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്; കൊല്ലത്ത് തർക്കം

Read Next

വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പിന് ഇതുവരെ നഷ്ടം 24 കോടി