‘വനിതാ ജയിലില്‍ തുടരാം’ ജയിൽ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് ജയിൽ മാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു. കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു.

കോഴിക്കോട് വനിതാ ജയിലിന്റെ മതിൽ അപകടാവസ്ഥയിലായതിനാൽ ജോളി ഉൾപ്പെടെ ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. ജോളിയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. എന്നാൽ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റണമെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകണമെന്നും ജോളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ സമർപ്പിച്ച ജോളിയുടെ മെഡിക്കൽ രേഖകൾ തിരികെ നൽകണമെന്ന ആവശ്യം ജൂലൈ 12ന് കോടതി പരിഗണിക്കും. 

K editor

Read Previous

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു

Read Next

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ