സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടക്കമായി; പാലക്കാടിന് മൂന്ന് സ്വർണം

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ആദ്യ ദിനം തന്നെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് മൂന്ന് സ്വർണ്ണ മെഡലുകൾ നേടി. മുഹമ്മദ് മഷൂദ് (സീനിയർ), ബിജോയ് ജെ (ജൂനിയർ) എന്നിവർ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളിൽ പാലക്കാടിന്‍റെ ആർ.രുദ്രയ്ക്കും സ്വർണമുണ്ട്.

സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പൂഞ്ഞാർ എസ്എംവിഎച്ച്എസ്എസിലെ ദേബിക ബെൻ സ്വർണം നേടി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക.

Read Previous

ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ

Read Next

രാജ്യത്ത് വിദേശനാണ്യ കരുതല്‍ ശേഖരത്തിൽ മൂന്നാം ആഴ്ചയിലും വര്‍ധന