കോടിയേരിക്ക് നാടിന്‍റെ അന്ത്യാഭിവാദ്യം;വിലാപയാത്ര തുടങ്ങി

കണ്ണൂര്‍: എയർ ആംബുലൻസിൽ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരിയിലേക്ക് ആരംഭിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര. ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും. കോടിയേരിയെ അവസാനമായി കാണാൻ റോഡിന്‍റെ ഇരുവശങ്ങളിലും വൻ ജനപ്രവാഹമാണ് നിറഞ്ഞിരിക്കുന്നത്. മട്ടന്നൂർ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, കൂത്തുപറമ്പ്, ആറാംമൈൽ, വെറ്റുമ്മൽ, കതിരൂർ, പൊന്ന്യം, ചുങ്കം എന്നിവിടങ്ങളിൽ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം.

Read Previous

സിദ്ദു മൂസെവാല കൊലപാതകം; പ്രതി ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Read Next

യുഎഇയിലെ ഇന്ധന വില എട്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ