വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു

കൊഴിഞ്ഞാമ്പാറ: ബന്ധുവിന്‍റെ വീട്ടിൽ തേങ്ങ ഇടുന്നതിനിടെ കബഡി താരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്‍റെയും ജപമാല മേരിയുടെയും മകൻ ഫിലിപ്പ് അൽവിൽ പ്രിൻസ് (27) ആണ് മരിച്ചത്.

സംസ്ഥാന സീനിയർ കബഡി ടീം അംഗവും കോയമ്പത്തൂർ രാമകൃഷ്ണ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥിയുമാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ വാളയാർ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തൻസിലാസിന്‍റെ വീട്ടിലായിരുന്നു അപകടം. കഞ്ചിക്കോട് സബ് സ്റ്റേഷനിൽ നിന്ന് മലബാർ സിമന്‍റ്സ് കമ്പനിയിലേക്ക് പോകുന്ന 64 കെ.വി ലൈനിൽ മുളകൊണ്ട് നിർമ്മിച്ച തോട്ടി തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Previous

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി. നമ്പൂതിരി അന്തരിച്ചു

Read Next

നീറ്റ് പരീക്ഷയിൽ വസ്ത്രമഴിച്ച് പരിശോധിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം