ലഹരിമരുന്ന് ഉപയോ​ഗം തടയാൻ സംസ്ഥാന സർക്കാർ ;ഒക്ടോബർ 2 മുതൽ ആദ്യ ഘട്ടം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്ന് വരെ ആദ്യഘട്ടം നടപ്പിലാക്കും. കേസ് കോടതിയിൽ തെളിയുന്നത് വരെ കാത്തിരിക്കില്ല. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

കേന്ദ്ര നിയമത്തിലെ പഴുതുകൾ കാരണം മയക്കുമരുന്ന് ഉപയോഗിക്കുന്നവർ വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യമുണ്ട്. ഇത് തടയാൻ നിയമം പാസാക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മയക്കുമരുന്നിനെതിരെ ശക്തമായ ജനകീയ പോരാട്ടമാണ് സർക്കാർ നടത്തുന്നതെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്ത് പറഞ്ഞു.

K editor

Read Previous

മ്യാന്മറിൽ 5.2 തീവ്രതയിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം

Read Next

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി